15 ഡിസംബർ 2014

മലയാളത്തിലെ ക്ലാസ്സിക്‌ സിനിമകൾ 


പെരുന്തച്ചൻ (കേരള സ്റ്റേറ്റ് അവാർഡ്‌ )
മലയാളത്തിലെ എക്കാലത്തെയും  മികച്ചചിത്രങ്ങളിൽ ഒന്നാണിത് .

സംവിധാനം -അജയൻ
 തിരക്കഥ - എം .ടി  വാസുദേവൻ നായർ

തിലകൻ  - പെരുതച്ചൻ (രാമൻ )
പ്രശാന്ത്‌ - കണ്ണൻ (മകൻ )
മനോജ്‌ k  ജയൻ -നീലകണ്ഠൻ (മോനിഷയുടെ  ജാമാതാവ് )
മോനിഷ -നമ്പൂതിരി യുടെ മകൾ
നെടുമുടി - നമ്പൂതിരി

കഥാസാരം 

പെരുന്തച്ചൻ മഹാനായ ശിൽപി ,മരത്തിൽ ,കല്ലിൽ, എല്ലാം പണിയും...വസ്തു ശാസ്ത്രം ,ജാതകം എല്ലാം നിപുണൻ ....മകൻ അയാളിലും മിടുക്കനവുന്നു ,എല്ല്ലാവരും മകനെ പുകഴ്ത്തുന്ന കാലം വന്നു..പുതിയ കാലം..നമ്പൂതിരിയുടെ മകളെ വിവാഹം ഒരു ആശാരി ക്ക് ചെയ്യാം എന്ന് വാതിക്കുന്നു ആാ തലമുറ...മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അച്ഛൻ നോക്കിയെങ്ങിലും നടക്കുന്നില്ല .പിന്നിട് വീട് മേല്കൂര നിർമാണത്തിൽ അറിയാതെ യോ മനസ്സിലെ വികാരങ്ങൾ പൊട്ടിപുറപ്പെട്ടു കയിലെ മഴു താഴെ പതിച്ചു .മകൻ മരിച്ചു.പഴയ ആചാരങ്ങൾ മാറാൻ ആ തലമുറ തയ്യാറല്ല ...പെരുതചാൻ തന്നെക്കാൾ മകൻ വലിയവാൻ ആഗ്രഹിക്കാതെ അസൂയ മൂത്ത് കൊന്നു എന്നാ കഥ പരന്നു .

തൂവാനതുമ്പികൾ 
സംവിധാനം -പദ്മരാജൻ

നടൻ -മോഹൻലാൽ ,അശോകൻ
നടികൾ -സുമലത,പാർവതി

 ഉദകപൊലെ എന്നാ നോവൽ  ആസ്പദമാക്കി  നിർമ്മിച്ചത്‌

തനിയാവർത്തനം 


തിരക്കഥ -ലോഹിത ദാസ്‌

സംവിധാനം-സിബി മലയിൽ    
നടി -സരിത 
നടൻമാർ -മമൂട്ടി ,തിലകൻ മുകേഷ്   

മിത്ത് ആധാരമാക്കിയ സിനിമ   

പഞ്ചവടി പാലം  


 നടൻമാർ-നെടുമുടി ,ഗോപി , ശ്രീ നീ വാസൻ ,തിലകൻ
നടി -ശ്രീവിദ്യ ,സുകുമാരി

വെല്ലൂർ കൃഷ്ണൻ കുട്ടി യുടെ കഥ യെ ആസ്പദമാക്കി (പഞ്ചവടി പാലം )

ഓടയിൽ നിന്ന് (കേന്ദ്ര അക്കാദമി അവാർഡ്‌) 


തിരക്കഥ -കേശവദേവ്‌
സംവിധാനം -k .s  സേതുമാധവൻ
നടൻ മാർ -സത്യൻ (പപ്പു),നസീർ (ഗോപി)
നടി -k .r  വിജയ (ലക്ഷ്മി)
ഓടയിൽ നിന്ന് എന്ന കേശവദേവ്‌  നോവൽ ആസ്പദമാക്കി  രചിച്ചത്


മണിച്ചിത്ര താഴ് സംവിധാനം-ഫാസിൽ ,associates -പ്രിയദർശൻ ,സിബി മലയിൽ ,സിദ്ദിക്ക് ലാൽ
രചന-മധു മുറ്റം
നടൻമാർ -മോഹൻലാൽ ,സുരേഷ് ഗോപി
നടിമാർ -ശോഭന (കേന്ദ്ര അക്കാദമി അവാർഡ്‌ ),വിനയപ്രസാദ്


                                              നിർമാല്യംA neglected temple is looked after by the Velichappad whose family has been attached to the temple for generations. The family struggles to survive with the meager income it gets from the temple. His unemployed son turns into a rebel.

 •                                                          പിറവി 

                                                      Directed byShaji N. Karun
  Produced byShaji N. Karun
  Written byS. Jayachandran Nair
  Reghu
   


   

   

  ആൾകൂട്ടത്തിൽതനിയെ 


  Directed byI.V. Sasi
  Produced byRaju Mathew
  Written byM. T. Vasudevan Nair
  StarringMammootty
  Mohanlal
  Seema
  Balan K. Nair  ഒരുവട്ക്കാൻവീരഘാഥ 
  Oru Vadakkan Veeragatha is a 1989 epic Malayalam film directed by Hariharan, written by M. T. Vasudevan Nair, and starring Mammootty, Balan K. Nair, Suresh Gopi, Madhavi, Geetha and Captain Raju. Wikipedia
   
 • Initial release: April 14, 1989 (India)

 • 11 ഡിസംബർ 2014

  രാജലക്ഷ്മി യുടെ കഥകൾ 

   

  വളരെ പ്രതീക്ഷയോടെ ആണ് വായന തുടങ്ങിയത് .കോളേജിൽ ഉള്ളപ്പോൾ സഹപാടികളിൽ നിന്നാണ് രാജലക്ഷ്മി കുറിച്ചറിയുന്നത് ...ആത്മഹത്യ ചെയ്ത ഒരു കലാകാരി ആയതുകൊണ്ടാവാം പെട്ടന്ന് ഓർമയിൽ നിന്നു ..പിന്നെ ഇന്നുണ് രാജലക്ഷ്മിയുടെ കഥകളുമായി പരിച്ചയപെട്ടത്‌..എനിക്ക് അല്പം  മുഷിപ്പ് തോന്നി എന്നാ സത്യം ഞാൻ പറയട്ടെ...ജോലി തിരക്കുകളും ഓഫീസ് ജീവിതത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന  സമൂഹത്തെയാണ് ഈ കക്ധകളിൽ ഉടനീളം കാണാൻ കഴിഞ്ഞത് .അത് എനിക്ക് പരിചിതമല്ല  എന്നതാണ് കാരണം....മകള എന്നാ കഥ വളരെ  നന്നായിരുന്നു ...കുമിള എന്ന കവിത  ഉൾപ്പെടെ  ഉള്ള ഈ സമാഹാരത്തിലെ
  കഥകളില ഉടനീളം ഏ കാന്ത  യായി  സഞ്ചരിക്കുന്ന  ഒരു കലാകാരിയുടെ മനോവിഷമങ്ങൾ കാണാനായി

  ആത്മഹത്യാ ചെയ്യാനും വേണം .....

   വളരെ Sensitive  ആയ  ഒരു കഥാകാരിയുടെ മനോഹര സൃ ഷ്ടി  യാണ് രാജലക്ഷ്മിയുടെ കഥകൾ ...   

  03 ഡിസംബർ 2014

  മലാല 

   
   

  ഇപ്പോഴാണ് മലാലയുടെ dairy കുറിപ്പുകൾ വായിക്കാനായത് ....ഒരു സാധാരണ പെണ്‍കുട്ടി ,നമ്മിളിലോരുവൾ ആയി എനിക്കവളെ തോന്നി ദിവസവും സ്കൂൾ ഇൽ  പോവുകയും ചെറിയ കുസൃതികളും  മറ്റും ആ ബ്ലോഗ്‌ ഇൽ  കാണാനായി ..വെടിയുണ്ടകളെ ഭയപ്പെടുന്ന അവൾ നിറയോഴിക്കുമ്പോൾ  സ ധീരത യോടെ അവൾ നിന്നു .എന്നോട് കുറെ ആളുകള ചോതിച്ചു .ഒരു നോബൽ സമ്മാനം കിട്ടാൻ മാത്രമുണ്ടോ ?എന്ന്?

  മലാല യെ അറിഞ്ഞപ്പോൾ അവൾ ഒരാൾ അല്ല .ലോകത്തിലെ ഓരോ പെണ്‍കുട്ടിയുടെയും പ്രതിനിധി യാണ്..വിദ്യാഭ്യാസം നിഷേധിക്കപെടുന്ന കുരുന്നുകള ഇൽ ഒരുവൾ .11 വയസ്സിലാണ് BBC ക്കായി ബ്ലോഗ്‌ എഴുതുന്നതെന്ന് ഓര്ക്കണം ...അവൾക്കു അച്ഛന്റെ സുഹൃത്തായ മാധമ പ്രവർത്തകനിൽ നിന്നാണ് അവസരം കിട്ടുന്നത് ...എങ്ങനെ എഴുതണം എന്ന് അറിയില്ല...വീടിലെ TV ഉള്പ്പടെ പലതും കളവുപോയി .വെടിനിത്തൽ വരെ അതിർത്തിയിൽ നിന്നും അവർ  മാറി നിന്നിരുന്നു .

  ഇന്റർനെറ്റ്‌ എല്ലാ...ഒടുവില ഒരു വഴി കണ്ടെത്തി.അവളെ മാധ്യമ പ്രവര്ത്തകനായ സുഹൃത്ത്  ഭാര്യ യുടെ ഫോണിൽ നിന്നും മലാല യുടെ അമ്മയുടെ ഫോനിലെക്കായി വിളിക്കും അവൾ അന്ന് നടന്നത് പറയും ...ഇതു തുടർന്ന് വാർത്ത‍ reporting  നേക്കാൾ ഒരു പെണ്‍ക്കുട്ടി,അവിടതുകാരിയുടെ വികാരങ്ങൾക്ക്‌  ജനങ്ങളെ സ്വധിനിക്കനവുമെന്നു അയാൾക്കറിയാമായിരുന്നു .സ്വന്തം പേരിനു പകരം ചോളപൂ  എന്നര്ഥം വരുന്ന ഗുല്മാക്കായി എന്നാ പേരാണ് സ്വീകരിച്ചത് .മലാല എന്നാ വാക്കിന് ദുഖിത  എന്നര്ഥം ആയിരുന്നു .

  യഥാസ്ഥിതികമായ പാകിസ്ഥാൻ ,അഫ്ഗാനിസ്ഥാൻ, നാടുകളിലെ പെണ്‍കുട്ടികളുടെ അവസ്ഥ  സഹതാപകരമാണ് എന്ന് തോന്നി അവളെ അറിഞ്ഞപ്പോൾ ...32 കാരിയായ മലാല  ജോയി യുടെപെരും ചേർത്ത് വായിക്കേണ്ടതുണ്ട്.തളിബാനിസതോടും അമേരിക്ക അടക്കമുള്ള വിദേശ ശക്തികളുടെ അധിനിവേശത്തെ എതിര്ത്ത ആധുനിക ലോകത്തെ ആ ധീര വനിതാ എന്തുകോണ് മലലയെപ്പോലെ  ശ്രദ്ധിക്ക പെട്ടില്ല എന്നു കൂടി വായിക്കണം ഈ അവസരത്തിൽ.....പാകിസ്ഥാൻ  ഒരു  പുതിയ രാഷ്ട്രിയ നേതാവ്  ഉദയം ചെയ്തിരിക്കുന്നു എന്ന് പലരും പറഞ്ഞു ..മലാല ജോയി യുടെ വര്തമാനകാലം മലലയുടെ ഭാവി കാലമാകം .

  ദേശിയ യുവജന പുരസ്‌കാരം,മറ്റും 2011 മലാല യെ തേടിയെത്തി അവളുടെ പ്രശസ്തി പാകിസ്താനിൽ പരന്നു .ഒടുവില 2012 താലിബാൻ തീവ്രവാദികൾ അവളെ തിരിച്ചറിഞ്ഞു ...സ്കൂൾ വാനിൽ വെച്ച് വെടിയേറ്റു . രണ്ടു കൂട്ടുകരികല്ക്കും വെടിയേറ്റ്‌.പാകിസ്താനിൽ FM redio  യിൽ നടത്തുന്ന മത പ്രഭാഷണങ്ങൾ ആയിരുന്നു തുടക്കം .ഖ റാൻ  പ്രഭാഷണത്തി നോടുവിൽ അവർ താലിബാൻ ചിന്തകൾ (യഥാസ്ഥിതിക മുസ്ലീം)  വള ർത്തി .അതിൽ പ്രധാനം പെണ് പള്ളിക്കൂടങ്ങൾ അടച്ചുപൂട്ടുക ,ഭൂര്ഖ ധരിക്കുക ,പുരുഷൻ  മാരോടൊപ്പം മാത്രം പുറത്തിറങ്ങുക,സ്ത്രികൾ . അ  സ്വതന്ത്രർ  ,എന്നിവയാണ്

  ഇന്ത്യയെ പോലെ പെണ്‍കുട്ടികളെ ശാപമായി തന്നയാണ് പാകിസ്ഥാനികളും കാണുന്നത് ...വെടി ഉണ്ടകളെ കൽ ആ പേനക്ക് ശക്തി ഉണ്ട് ..അഞ്ജലിന ജൊഇല്യ് ആണ് മലാല  യുടെ പേര് നോബൽ നിർദേശിച്ചത്‌ .പോപ്‌ ഗായിക അവള്ക്കായി ഒരു ഗാനം പാടി ,ലോക ഗാനത്ത പ്രാർത്ഥനകൾ നടത്തി ...ബനസീർ ഭൂട്ടോ  യുടെ ആരാധനയുണ്ടായിരുന്നു ..അവരാണ് പാകിസ്താനിൽ പെണ്‍കുട്ടികളുടെ മുന്നേറ്റ ഗല്ക്കായി ആദ്യം സംസാരിക്കുന്നത് .അവരുടെ  ഷാൾ  ധരിച്ചാണ്  U N O സംസാരിക്കുന്നതു . വെടിവെച്ച താലിബാൻ കരാനോടും  അവൾക്കു പരിഭവമില്ല  അവന്റെ മകളുടെയും വിദ്യാഭ്യാസ നാണ്  അവൾ സംസാരിച്ചത് . ആ ചെരിയവയസ്സിലും അവൾ ഒരുപാടു പുസ്തക വായിച്ചിരുന്നു.ശാസ്ത്ര മായിരുന്നു ഇഷ്ടം താലിബാനെതിരെ ഒരു യന്ത്രം  ഉണ്ടാക്കാൻ ആ കൊച്ചു മനസ്സ് കൊതിച്ചു .പിന്നെയാവാം രാഷ്ട്രിയ ജീവിതം .ഒരു അധ്യാപകനായ സിയവുധീൻ വാക്കുകളാണ് എന്നും അവളിൽ കണ്ടത് .ധീരനായ അദ്ദേഹം പെണ്‍കുട്ടികളുടെ സ്കൂൾ നിര്മിക്കുകയു ഭിഷണി
  യിലും പൂട്ടുന്നില്ല ..അദ്ദേഹത്തിന്  ഭീഷണി ഉള്ളപ്പോഴും പെണ്‍കുട്ടികളെ താലിബാൻ കാർ  ഒന്നും ചെയ്യില്ല എന്ന് കരുതി ...മകള്ക്ക് ഊർജം  നല്കി .പാകിസ്താനിലെ ഭരണകൂടവും തീവ്രവാദികളും തമ്മില്ലുള്ള ബന്ധം ഈ കുറുപ്പുകളിൽ വയിചെടുക്കാനവും ....   

  13 നവംബർ 2014

                                              വാസനാവികൃതി


  വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍

  (മലയാളത്തിലെ ആദ്യത്തെ ചെറുകഥാകൃത്തും ഭാവനാസമ്പന്നനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ 'കേസരി' വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഓര്‍മയായിട്ട് നവംബര്‍ 14-ന് നൂറ് വര്‍ഷം തികയുന്നു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗമായിരുന്ന അദ്ദേഹം 1914 നവംബര്‍ 14-ന് മദ്രാസ് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണു മരിച്ചത്. മലയാളത്തില്‍ ആധുനികസാഹിത്യരൂപമായ ചെറുകഥയുടെ നാന്ദിയായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' എന്ന കഥ. 1891-ല്‍ 'വിദ്യാവിനോദിനി' മാസികയില്‍ ആ കഥ അച്ചടിമഷിപുരണ്ടപ്പോള്‍ മലയാളത്തില്‍ ചെറുകഥയുടെ കുഞ്ഞിക്കണ്ണു തുറന്നു. 'വാസനാവികൃതി' കൂടാതെ അദ്ദേഹം ഒട്ടേറെ ചെറുകഥകളും പിന്നീടെഴുതി. ഹാസസാഹിത്യകാരന്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍, കൃഷിശാസ്ത്രജ്ഞന്‍ എന്നീ നിലകളിലും നായനാര്‍ അറിയപ്പെട്ടു. പാരമ്പര്യമായിക്കിട്ടിയ ആയിരക്കണക്കിനേക്കര്‍ ഭൂസ്വത്തിനുടമയായ അദ്ദേഹം ആധുനികകൃഷിരീതികള്‍ എങ്ങനെയായിരിക്കണമെന്ന് നാട്ടുകാര്‍ക്കു കാണിച്ചുകൊടുത്തു. അന്ന് മദ്രാസിലെ സെയ്ദാപേട്ട് കാര്‍ഷികകോളേജില്‍നിന്ന് കൃഷിശാസ്ത്രം പഠിച്ച് ബിരുദം നേടിയിട്ടാണ് അദ്ദേഹം ഈ രംഗത്തേക്കു തിരിഞ്ഞത്. പത്രപ്രവര്‍ത്തനരംഗത്താണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. 'കേരളസഞ്ചാരി' എന്ന പ്രസിദ്ധീകരണത്തിന്റെ മുഖ്യപത്രാധിപരായിരുന്നു. കേസരി എന്ന തൂലികാനാമം ലഭിക്കുന്നത് കേരളസഞ്ചാരിയിലൂടെയാണ്. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച 'കേരളപത്രിക'യടെ മുഖ്യലേഖകനായിരുന്നു. ദ്വാരക, പരമാര്‍ഥം, മദിരാശിപ്പിത്തലാട്ടം, പൊട്ടഭാഗ്യം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കഥകള്‍. വജ്രബാഹു, വിദൂഷകന്‍, ദേശാഭിമാനി എന്നീ തൂലികാനാമങ്ങളിലും അദ്ദേഹം എഴുതി. സാമൂഹികവിമര്‍ശമായിരുന്നു വിഷയം. വിദ്യാവിനോദിനി, രസികരഞ്ജിനി, മിതവാദി, ഭാഷാപോഷിണി, സരസ്വതി എന്നീ പ്രസിദ്ധീകരണങ്ങളിലൊക്കെ അദ്ദേഹം എഴുതിയിരുന്നു. മലയാളചെറുകഥയുടെ പിതാവിന് നാട് വേണ്ടത്ര അംഗീകാരം നല്‍കിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ജന്മശതാബ്ദിവര്‍ഷത്തില്‍, അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന പാണപ്പുഴയില്‍ ഒരു സ്മൃതിമണ്ഡപം മാത്രമാണുള്ളത്. അതും മലയാളപാഠശാല എന്ന സന്നദ്ധസംഘടനയുടെ ഇടപെടല്‍വഴി ഉണ്ടായതാണ്. സര്‍ക്കാരും സാഹിത്യ അക്കാദമിയുമൊക്കെ കേസരിയെ മറന്നുവോ എന്നാണ് മലയാളത്തിന്റെ ആദ്യത്തെ ചെറുകഥാകൃത്തിനെ സ്‌നേഹിക്കുന്നവര്‍ ചോദിക്കുന്നത്. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' ചുവടെ വായിക്കാം.)

  രാജശിക്ഷ അനുഭവിച്ചിട്ടുള്ളതില്‍ എന്നെപ്പോലെ ഭാഗ്യ ഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല. എന്നെക്കാള്‍ അധികം ദുഃഖം അനുഭവിച്ചവരും അനുഭവിക്കുന്നവരും ഇല്ലെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ എന്നെപ്പോലെ വിഡ്ഢിത്തം പ്രവര്‍ ത്തിച്ചു ശിക്ഷായോഗ്യന്മാരായി വന്നിട്ടുള്ളവര്‍ ചുരുക്കമായി രിക്കും. അതാണ് ഇനിക്കു സങ്കടം. ദൈവം വരുത്തുന്ന ആപത്തുകളെ അനുഭവിക്കുന്നതില്‍ അപമാനമില്ല. അധികം ബുദ്ധിയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരാല്‍ തോല്‍പ്പിക്ക പ്പെടുന്നതും സഹിക്കാവുന്ന സങ്കടമാണ്. താന്‍ തന്നെ ആപ ത്തിനുള്ള വല കെട്ടി ആ വലയില്‍ ചെന്നുചാടുന്നത് ദുസ്സഹമാ യിട്ടുള്ളതല്ല. എന്നുമാത്രമല്ല കുടുങ്ങുന്ന ഒരു കെണിയാണെന്ന് ബുദ്ധിമാന്മാരായ കുട്ടികള്‍ക്കുകൂടി അറിയാവുന്നതായിരു ന്നാല്‍ പിന്നെയുണ്ടാകുന്ന സങ്കടത്തിന് ഒരതിരും ഇല്ല. ഇതാണ് അവമാനം അവമാനം എന്നു പറയുന്നത്.

  എന്റെ വീട് കൊച്ചിശ്ശീമയിലാണ്. കാടരികായിട്ടുള്ള ഒരു സ്ഥല ത്താണെന്നു മാത്രമേ ഇവിടെ പറയാന്‍ വിചാരിക്കുന്നുള്ളൂ. ഒരു തറവാട്ടില്‍ ഒരു താവഴിക്കാര്‍ കറുത്തും വേറൊരു താവഴിക്കാര്‍ വെളുത്തും കണ്ടിട്ടുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരിക്കണം. എന്റെ തറവാട്ടിലും ഇതുപോലെയാണ്. എന്നാല്‍ നിറഭേദമു ള്ളത് ദേഹത്തിനല്ല മര്യാദയ്ക്കാണ്. എല്ലാ കാലത്തും ഒരുവകക്കാ ര് മര്യാദക്കാരും മറ്റേ വകക്കാര് അമര്യാദക്കാരുമായിട്ടാണ്. ഈ വേര്‍തിരിവ് ഇന്നും ഇന്നലെയും ആയി തുടങ്ങിയതല്ല. കാരണ വന്മാരുടെ കാലത്തേ ഉള്ളതാണ്. അമര്യാദതാവഴിയിലാണ് എന്റെ ജനനം. ഇക്കണ്ടക്കുറുപ്പ്, രാമന്‍ നായര്‍ എന്നിങ്ങനെ രണ്ടു ദിവ്യപുരുഷന്മാരെ നിങ്ങളില്‍ ചിലരെങ്കിലും കേട്ടിരിക്കാതിരിക്കയില്ല. അവരില്‍ ആദ്യം പറഞ്ഞ മനുഷ്യന്‍ എന്റെ നാലാം അച്ഛനാണ്. നാലു തലമുറ മുമ്പിലത്തെ ഒരു അമ്മാവനും ആണ്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു തന്നെ യാകുന്നു ആ പേര് എനിക്കിട്ടിട്ടുള്ളതും. അതുകൊണ്ട് 'ദ്വേധാ നാരായണീയം'എന്നു പട്ടേരി പറഞ്ഞതുപോലെ മക്ക ത്തായ വഴിക്കും മരുമക്കത്തായ വഴിക്കും ഇനിക്കു കള്ളനാവാ നുള്ള യോഗവും വാസനയും അതികേമമായിരുന്നു. എന്റെ പാരമ്പര്യമാഹാത്മ്യത്തെ എല്ലാവരും പൂര്‍ണമായി അറിവാന്‍ വേണ്ടി നാലാമച്ഛനായ ഇക്കണ്ടകുറുപ്പിന്റെ മുത്തച്ഛനായി രുന്നു ഇട്ടിനാരായണന്‍ നമ്പൂതിരിയെന്നു കൂടി ഇവിടെ പറയേ ണ്ടതായി വന്നിരിക്കുന്നു. ഇട്യാറാണന്റെ കഥ കേള്‍ക്കാത്ത വിഡ്ഢിയുണ്ടെങ്കില്‍ അവനായിട്ട് ഇതു ഞാന്‍ എഴുതുന്നില്ല. ബാല്യത്തില്‍ത്തന്നെ എന്നെ അമര്യാദതാവഴിയില്‍ നിന്നു വേര്‍പെടുത്തുവാന്‍ വീട്ടിലുള്ളവരില്‍ ചിലര്‍ ഉത്സാഹിച്ചു. സാധിച്ചില്ലെങ്കില്‍ അവരുടെ പ്രയത്‌നക്കുറവല്ലെന്ന് ഞാന്‍ സത്യം ചെയ്ത് കയ്പീത്തുകൊടുക്കാം. എന്റെ വാസനാബലം എന്നു മാത്രമേ പറവാനുള്ളൂ. വിദ്യാഭ്യാസവിഷയത്തില്‍ ഞാന്‍ വലിയ മടിയനായിരുന്നു എന്ന് ഒരിക്കലും പറഞ്ഞുകൂടാ. എന്റെ സഹപാഠികളില്‍ അധികം പേരും എന്നെക്കാള്‍ ബുദ്ധി കുറഞ്ഞവരായിരുന്നു എന്നുള്ളതിലേക്ക് ഞങ്ങളുടെ ഗുരുനാ ഥന്‍ തന്നെയാണ് സാക്ഷി. പത്തുകൊല്ലംകൊണ്ട് മുപ്പതുസര്‍ഗം കാവ്യം പഠിച്ച 'ഗണാഷ്ടകവ്യുല്‍പ്പത്തി' മാത്രമായി അവശേഷി ക്കുന്ന ഗംഭീരന്മാര്‍ മലയാളത്തില്‍ പലേടത്തും ഉണ്ട്. ഞാന്‍ അഞ്ചെട്ടു സര്‍ഗ്ഗം കാവ്യം പഠിച്ചിട്ടുണ്ട്. വ്യുല്‍പ്പന്നനായിയെന്ന് മേനി പറയത്തക്ക അറിവ് എനിക്കുണ്ടായില്ല. എങ്കിലും വ്യാഖ്യാനമുണ്ടെങ്കില്‍ മറ്റു സഹായം കൂടാതെ ഒരുവിധം ഭാവം മനസ്സിലാകത്തക്ക വ്യുല്‍പ്പത്തി എനിക്കുണ്ടായി. ഇതു സമ്പാദി ച്ചപ്പോഴേക്കും രണ്ടുവഴിക്കും കൂടി കിട്ടീട്ടുള്ള വാസനകൊണ്ട് ഇതിലൊന്നിലും ഇനിക്കു മോഹമില്ലാതെ തീര്‍ന്നു.

  കാടരികില്‍ വീടായതുകൊണ്ട് ഇടയ്ക്കിടെ കാട്ടില്‍പോകുവാനും പല മൃഗങ്ങളായി നേരിടുവാനും സംഗതി വന്നതിനാല്‍ ബാല്യം മുതല്‍ക്കു തന്നെ പേടി എന്ന ശബ്ദത്തിന് എന്നെ സംബന്ധി ച്ചിടത്തോളം അര്‍ഥം ഇല്ലാതെവശായി. വായിക്കുന്ന കാലത്തു തന്നെ കോണം കക്കാറും പ്രഹരം കൊള്ളാറും ഉണ്ട്. എങ്കിലും ഇരുപതു വയസ്സു കഴിഞ്ഞപ്പോഴേക്കും എന്റെ പ്രകൃതം അശേഷം മാറി. ചില്ലറ കളവുവിട്ട് വന്‍തരത്തില്‍ മോഹം തുടങ്ങി. വിലപിടിച്ച സാധനമായാലേ എന്റെ നോട്ടം ചെല്ലുകയുള്ളൂ. ചെന്ന ദിക്കിലെല്ലാം ഈരാറു പന്ത്രണ്ടുതന്നെ. ഇങ്ങനെ വളരെ ദ്രവ്യം സമ്പാദിച്ചു. എന്റെ പ്രവൃത്തിയില്‍ ഞാന്‍ പിന്തുടര്‍ന്നിരുന്നത് നാലാം അച്ഛനെയല്ല. കളവ് ചെയ്യുന്നത് രണ്ടു വിധമാണ്. ഒന്ന് ദീവട്ടിക്കൊള്ള, മറ്റേത് ഒറ്റയ്ക്കുപോയി കക്കുക. ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം തെളിനായാട്ടും തെണ്ടിനായാട്ടും പോലെയാകുന്നു. തെളിനാ യാട്ടായാല്‍ ഒരു മൃഗത്തെയെങ്കിലും കണ്ടെത്താതിരിക്കയില്ല. എന്നാല്‍ അത് ഇവനു തന്നെ വെടിവയ്ക്കുവാന്‍ തരമാകുന്നത് നിശ്ചയമില്ല. പങ്കിട്ടു കിട്ടുന്ന ഓഹരിയും വളരെ ചുരുക്കമാ യിരിക്കും. മൃഗത്തിന്റെ ചോടു നോക്കി പോകുന്നതായാല്‍ കിട്ടുവാന്‍ താമസവും കണ്ടെത്തിയാല്‍ വൈഷമ്യവും ഉണ്ടെന്നു പറയുന്നതു ശരിയായിരിക്കാം. അസ്വാധീനത്തിങ്കലും വൈഷമ്യ ത്തിലും അല്ലേ രസം? കണ്ടെത്തിക്കിട്ടായാല്‍ പ്രയോഗത്തിന്നു പങ്കുകാരില്ല. അതുകൊണ്ട് ഒറ്റയ്ക്കുള്ളതായിരിക്കുകയാണ് നല്ലത് എന്ന് എനിക്കു തോന്നി. നാലാമച്ഛന്‍ ഈ അഭിപ്രായ ക്കാരനായിരുന്നില്ല അദ്ദേഹം പ്രാചീനന്‍തന്നെ. !ഞാന്‍ നവീന നും. എന്നാല്‍ ഇട്യാറാണാന്‍ മുത്തച്ഛന്‍ തിരുമനസ്സുകൊണ്ട് എന്റെ മതക്കാരനായിരുന്നു. ഇത്രവളരെക്കാലം മുമ്പുതന്നെ ഇദ്ദേഹത്തിനു നവീനബുദ്ധിയുണ്ടായിരിക്കുന്നത് വിചാരിക്കു മ്പോള്‍ ഇദ്ദേഹ ത്തിനെ അമാനുഷന്‍ എന്ന് ഇരിങ്ങാലക്കുട ഗ്രാമക്കാര്‍ പറയുന്നത് അത്ര കഷ്ടമല്ല.

  വീട്ടില്‍നിന്നു ചാടിപ്പോന്നതില്‍പ്പിന്നെ അഞ്ചു കൊല്ലത്തോളം ഞാന്‍ പുറത്തിറങ്ങി സമ്പാദിച്ചു. അപ്പോഴേക്ക് കൊച്ചി രാജ്യ ത്ത് പുതിയ പോലീസ് ഏര്‍പ്പെടുത്തി. അക്കാലത്ത് തൃശ്ശിവപേരൂ ര്‍ക്ക് സമീപം ഒരു ദിക്കില്‍ ഞാനൊരു കളവുനടത്തി. അത് ഗന്തര്‍ സായ്പിന്റെ പരിവാരങ്ങള്‍ക്ക് അശേഷം രസമായി ല്ലപോല്‍. കളവുണ്ടായത് ഒരില്ലത്താണ്.
  ഗൃഹസ്ഥന്റെ മകനാ യിരുന്നു എനിക്ക് ഒറ്റ്. ഈ കള്ളന്‍ പാശികളിക്കാരനായിരുന്നു. അതില്‍ വളരെ കടം പറ്റി. വീട്ടുന്നതിന് നിവൃത്തിയും ഉണ്ടായി രുന്നില്ല. എന്നിട്ടാണ് എന്നെ ശരണം പ്രാപിച്ചത്. അച്ഛന്‍ നമ്പൂതിരി ഉണരാതിരിപ്പാന്‍ കറുപ്പുകൂടിയ മരുന്നു ഞാന്‍ കുറെ കൊടുത്തിട്ടുണ്ടായിരുന്നു. അതു വൈകുന്നേരത്തെ പാലിലി ട്ടുകൊടുപ്പാനാണ് ശട്ടം കെട്ടിയിരുന്നത്. നാലില്‍ ഒന്നു മാത്രമേ കൊടുക്കാവു എന്ന് പ്രത്യേകം താക്കീതു ചെയ്തിട്ടുണ്ടായിരുന്നു. അകത്തുകടന്ന് ഒതുക്കാവുന്നതെല്ലാം ഞാന്‍ കൈക്കലാക്കി. നമ്പൂതിരിയുടെ തലയ്ക്കല്‍ ഒരു ആഭരണപ്പെട്ടി വച്ചിരുന്നതും തട്ടണമെന്ന് കരുതി അടുത്തുചെന്നു. അദ്ദേഹം ഉണരുമോ എന്നു വളരെ ഭയമുണ്ടായിരുന്നു. അതുണ്ടായില്ല. എങ്ങനെയാ ണ് ഉണരുന്നത്? ഒരിക്കലും ഉണരാത്ത ഉറക്കമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. ആ മഹന്‍ മഹാപാപി തന്റെ മനോരഥം സാധിക്കുന്നതിന്ന് ഒരു തടസ്സവും വരരുതെന്നു വിചാരിച്ച് ഞാന്‍ കൊടുത്ത മരുന്നു മുഴുവനെ പാലിലിട്ടു കൊടുത്തു. ഞാന്‍ എടുത്ത മുതലില്‍ ആഭരണപ്പെട്ടി മുഴുവന്‍ എന്റെ സ്‌നേഹിതയായ കല്ല്യാണിക്കുട്ടിക്കു കൊടുത്തു. അവള്‍ക്കു എന്നേയും എനിക്ക് അവളേയും വളരെ അനുരാഗമു ണ്ടായി രുന്നു. പെട്ടിയില്‍ നിന്ന് ഒരു പൂവെച്ചമോതിരം എടുത്ത് ഒരു ദിവസം രാത്രി എന്റെ എടത്തെക്കൈയിന്റെ മോതിരവിരലി ന്മേല്‍ ഇടുവിച്ചു. അതു മുതല്‍ക്ക് ആ മോതിരത്തെപ്പറ്റി ഇനിക്ക് അതിപ്രേമമായിരുന്നു. കുറച്ചു ഊരാഞ്ചാടിയായിരുന്നാലും ഞാന്‍ കയ്യില്‍ നിന്ന് ഊരാറില്ല.

  നമ്പൂതിരിയുടെ ഇല്ലത്തെ കളവുകവിഞ്ഞതില്‍ വച്ച് എന്റെ മേല്‍ പോലീസ്സുക്കാര്‍ക്ക് സംശയം തോന്നി. ഉടനെ കൊടുങ്ങല്ലൂ ര്‍ തലേക്കെട്ടും കളവുപോയി. അടുത്തകാലത്തിന്നുള്ളില്‍ വേറെ രണ്ടു മൂന്നു കളവുകളും നടന്നു. പോലീസുകാരുടെ അന്വേഷണം കൊണ്ടുപിടിച്ചു. എല്ലാം കൂടി ഇനിക്കവിടെ ഇരിപ്പാന്‍ തരമില്ലെന്നുതോന്നി. കുറച്ചുദിവസത്തേക്ക് ഒഴിഞ്ഞു പോകണമെന്നു നിശ്ചയിച്ച് മദിരാശിക്ക് പുറപ്പെട്ടു. അവിടെച്ചെ ന്നാല്‍ യാതൊരു വിദ്യയും എടുക്കണമെന്നുണ്ടായിരുന്നില്ല. എന്റെ ഒരു കോടതിപൂട്ടല്‍പ്പോലെ വിചാരിച്ചാണ് ഞാന്‍ പുറപ്പെട്ടത്. കോടതി പൂട്ടിയാല്‍ പിന്നെ ഉദ്യോഗസ്ഥന്മാര്‍ക്ക് സൗഖ്യവും സൗന്ദര്യവും തെണ്ടി സഞ്ചരിക്കുകയല്ലേ തൊഴില്‍. അതുപോലെ ഞാനും ചെയ്വാന്‍ നിശ്ചയിച്ചു. മദിരാശിയില്‍ നിന്ന് ഒരു മാസത്തോളം കാഴ്ച കണ്ടുനിന്നു. ഒരു ദിവസം ഗുജിലിത്തെരുവില്‍ ചെന്നപ്പോള്‍ അതിസൗഭാഗ്യവതിയായ തേവിടിശ്ശി സാമാനം വാങ്ങുവാന്‍ വന്നിരുന്നു. അപ്പോള്‍ ആ പീടികയില്‍ കുറച്ചു ജനത്തിരിക്കും ഉണ്ടായി. അതിനിടയില്‍ ഒരു വിഡ്ഢ്യാന്‍ പകുതിവായയും തുറന്ന് കറപറ്റിയ കോന്ത്രമ്പല്ലും പുറത്തുകാട്ടി ആ തേവിടിശ്ശിയുടെ മുഖം നോക്കിനിന്നിരുന്നു. ഈ മന്നന്റെ നില കണ്ടപ്പോള്‍ ഇവനെ ഒന്നു പറ്റിക്കാതെ കഴിയില്ലെന്നു നിശ്ചയിച്ചു. വേണ്ടാസനത്തിനു പുറപ്പെടണ്ടാ എന്നു വച്ചിരുന്ന നിശ്ചയം തല്‍ക്കാലം മറന്നുപോയി. ഉടനെ ഞാനും ആ കൂട്ടത്തിലേക്ക് അടുത്തുചെന്നു. അവന്റെ പോക്കറ്റില്‍ എന്റെ എടത്തെ കയ്യിട്ടു. ഈ ജാതി കളവില്‍ സാമര്‍ഥ്യമുണ്ടാകണമെങ്കില്‍ അര്‍ജുനന്റെ സവ്യസാചിത്വവും അഭ്യസിച്ചിരിക്കണം. രണ്ടുകൈകൊണ്ടും ഒരുപോലെ പ്രയോ ഗിപ്പാന്‍ സാമര്‍ഥ്യം ഇല്ലാഞ്ഞാല്‍ പലതരങ്ങളും തെറ്റിപ്പോകു വാന്‍ ഇടയുണ്ട്. പോക്കറ്റില്‍ നിന്ന് നോട്ടുപുസ്തകവും എടുത്ത് ഞാന്‍ വലത്തോട്ട് മാറി മടങ്ങിപ്പോരികയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് രാത്രി കിടന്നുറങ്ങുമ്പോള്‍ കല്ല്യാണിക്കുട്ടിയെ സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നു. ഏകസംബന്ധിജ്ഞാനമപരസംബന്ധി സ്മാരകമെന്ന ന്യായേന മോതിരത്തെപ്പറ്റി ഓര്‍മവന്നു. തപ്പിനോക്കിയപ്പോള്‍ കൈയിന്മേല്‍ കണ്ടില്ല. ഇനിക്കു വളരെ വ്യസനമായി. എവിടെപ്പോയിരിക്കാമെന്ന് വളരെ ആലോചിച്ചു. ഒരു തുമ്പും ഉണ്ടായില്ല. പിറ്റേന്നാള്‍ കാലത്തെ എഴുന്നേറ്റ് തലേ ദിവസം നടന്ന വഴികളും ഭവനങ്ങളും പരിശോധിച്ചു. പലരോടും ചോദിക്കയും ചെയ്തു. പോലീസ് സ്‌റ്റേഷനില്‍ ചെന്ന് അറിവ് കൊടുത്തു. വല്ല വിധേനയും അവരുടെ കൈവശത്തില്‍ വരുവാന്‍ സംഗതിയുണ്ടെന്നു കരുതിയാണ് ആ കഥയില്ലായ്മ പ്രവര്‍ത്തിച്ചത്.

  അന്നു ഉച്ചതിരിഞ്ഞ സമയത്ത് ഒരു കോണ്‍സ്റ്റബിള്‍ ഞാന്‍ താമസിക്കുന്നേടത്തു വന്നു. അയാളെ കണ്ടപ്പോള്‍ത്തന്നെ എന്റെ മോതിരം കിട്ടിയെന്ന് എനിക്കു തോന്നി. മടക്കിത്ത രുവാനുള്ള മടികണ്ടപ്പോള്‍ വല്ല സമ്മാനവും കിട്ടണമെന്നാണെ ന്നു വിചാരിച്ചു ഞാന്‍ അഞ്ചുറുപ്പിക കയ്യിലെടുത്തു. 'ഈ മോതിരം എന്റെ കൈയ്യില്‍ വന്നത് എങ്ങനെയാണെന്നു നിങ്ങള്‍ക്കു മനസ്സിലായോ' എന്നു ചോദിച്ചപ്പോള്‍ ഞാന്‍ അറിയാതെ സ്തംഭാകാരമായിട്ടു നിന്നു. ഇനിക്ക് ഓര്‍മവ ന്നപ്പോള്‍ കൈവിലങ്ങും വച്ച് ദേഹപരിശോധനകഴിച്ച് പോക്ക റ്റില്‍ നിന്ന് നോട്ടുപുസ്തകവും എടുത്ത് മേശപ്പുറത്തു തന്നെ വച്ചിരിക്കുന്നു. ഈ വിഡ്ഢിത്തത്തിന്റെ സമ്പാദ്യം ആറുമാസവും പന്ത്രണ്ടടിയും തന്നെ. അതും കഴിച്ച് ഞാനിതാ പുറത്തുവ ന്നിരിക്കുന്നു. ഇത്ര കൊള്ളരുതാത്ത ഞാന്‍ ഇനി ഈ തൊഴിലി ല്‍ ഇരുന്നാല്‍ നാലാമച്ഛന് അപമാനമേയുള്ളൂ. കളവു ചീത്ത യാണെന്നല്ലേ എല്ലാവരും പറയുന്നത്. ഞാനെന്റെ തൊഴിലും താവഴിയും ഒന്നു മാറ്റി നോക്കട്ടെ. ഇതുവരെ ചെയ്ത പാപമോ ചനത്തിനും മേലില്‍ തോന്നാതിരിപ്പാനും വേണ്ടി ഗംഗാസ്‌നാന വും വിശ്വനാഥദര്‍ശനവും ചെയ്യട്ടെ. പണ്ടു മുത്തശ്ശി സന്ധ്യാസ മയത്ത് ചൊല്ലാറുണ്ട്:
  'ശ്രുതിസ്മൃതിഭ്യാം വിഹിതാ വ്രതാദയഃ
  പുനന്തി പാപം ന ലുനന്തി വാസനാം
  അനന്തസേവാ തു നികൃന്തതി ദ്വയീ
  മിതിപ്രഭോ ത്വല്‍പുരുഷാ ബഭാഷിരെ.'
  (ഒപ്പ്)
  ഇക്കണ്ടക്കുറുപ്പ്‌

  10 ഒക്‌ടോബർ 2014

                              

             ചൈനയില്‍ രാമായണം 'ഹിഷിയുച്ചി'  ചൈനയിലെ രാമായണത്തിന്റെ പേര് ഹിഷിയുച്ചി (Hsi Yu Chi) എന്നാണ്. ഈ കൃതി രചിച്ചത് വ്യു ചെങ്-എന്‍ (Wu Cheng-en) ആണ്. 'ദ മങ്കി' (The Monkey) എന്നത് ഇതിന്റെ ഇംഗ്ലീഷ് ഭാഷ്യം. സണ്‍ വ്യുക്കുങ് (Sun Wukung) എന്ന വാനരനാണ് ഇതിലെ മുഖ്യകഥാപാത്രം. കഥയുടെ കടിഞ്ഞാണ്‍ ഈ കുരങ്ങിന്റെ കൈയിലാണ്. ശരീരവലിപ്പവും ശക്തിയുമുള്ള സണ്‍ വ്യുക്കുങ് തന്റെ അസാമാന്യ ധീരതകൊണ്ട് എന്തും നേരിടുന്ന പ്രകൃതക്കാരനാണ്. ആരെയും രസിപ്പിക്കുന്ന നര്‍മചാതുര്യം സണ്‍ വ്യുക്കുങ്ങിന്റെ പ്രത്യേകതകളില്‍ ഒന്നുമാത്രം. അധാര്‍മികതയ്‌ക്കെതിരേ എപ്പോഴും ഉണര്‍ന്നിരിക്കുന്ന വാനരരൂപം എന്ന് നമുക്കവനെ വിശേഷിപ്പിക്കാം. ദേവസഭാതലത്തില്‍പ്പോലും ഒരു കൂസലുമില്ലാതെ കടന്നുചെന്ന് തമാശ പറയുവാന്‍ ഒട്ടും മടിയില്ലാത്ത സണ്‍ വ്യുക്കുങ് ദേവന്മാര്‍ക്കും പ്രിയങ്കരനാണ്. അവന്റെ അദ്ഭുതകൃത്യങ്ങള്‍ ദേവന്മാരെപ്പോലും അതിശയിപ്പിച്ചിട്ടുണ്ട്. വാല്മീകിരാമായണത്തിലെ ഹനുമാന്‍തന്നെയാണ് ഈ കൃതിയിലെ സണ്‍ വ്യുക്കുങ്ങെന്ന് നമുക്ക് നിസ്സംശയം പറയാം.

  ബുദ്ധസാഹിത്യത്തില്‍ ത്രിപീഠിക എന്ന ഒരു കൃതിയുണ്ട്. ഇത് 'രാമകഥ' തന്നെയാണ് ! ചൈനയില്‍ ഈ കൃതി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡോ. രഘുവീര, ഷിക്കിയോ യമാ മോട്ടോ എന്നിവര്‍ ചൈനയിലെ രാമായണം' (ഞമാമ്യമിമ ശി ഇവശിമ) എന്ന കൃതി രചിച്ചിട്ടുണ്ട്. ത്രിപീഠികയുടെയും ഹിഷിയുച്ചിയുടെയും പ്രചോദനവും ഉദ്ഭവവും വെളിപ്പെടുത്തുന്ന പ്രത്യേക ചരിത്രവസ്തുതകള്‍ ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് ഈ കൃതിയിലെ വിശദീകരണം.

  ആറു പാരമിതസൂത്രങ്ങളുടെ സമാഹാരമാണ് ജാതക ഓഫ് ദി അണ്‍ നെയിംഡ് കിങ്. ഇത് ചൈനീസ് ത്രിപീഠികയുടെ ടായ്‌ഷോ പതിപ്പാണ്. സോഡ്ജിയന്‍ മോങ്ക് കാള്‍ സെങ് ഹുയിയാണ് ഇതു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മറ്റൊരു കൃതി നിദാന ഓഫ് ദി കിങ്് ഓഫ് ടെന്‍ ലക്ഷ്വറീസ് ആണ്. പാലിയിലെ ദശരഥജാതക എന്ന ധര്‍മസിദ്ധാന്തത്തോട് ഇവ കടപ്പെട്ടിരിക്കുന്നു.

  ബോധിസത്വന്‍ എന്ന രാജാവിന്റെ കഥയാണ് അണ്‍നെയിംഡ് കിങ്ങിലുള്ളത്. ബോധിസത്വന്‍ സദാചാരിയും ധാര്‍മികനുമാണ്. ബോധിസത്വന്റെ അമ്മാവനാണ് അയല്‍രാജ്യം ഭരിക്കുന്നത്. ഇയാള്‍ ചതിയനാണ്. ബോധിസത്വന്റെ രാജ്യം ആക്രമിച്ച് സ്വന്തമാക്കുകയും ബോധിസത്വനെയും പത്‌നിയെയും മന്ത്രിമാരെയും നാടുകടത്തിയവനുമാണ്. ബോധിസത്വനും പത്‌നിയും മന്ത്രിമാരും ഒരു പര്‍വതപ്രദേശത്തേക്കാണ് പലായനം ചെയ്തത്. ജനങ്ങള്‍ക്കു മേല്‍ ക്രൂരമായ ഏകാധിപത്യം അടിച്ചേല്പിച്ചുകൊണ്ടാണ് ബോധിസത്വന്റെ അമ്മാവന്‍ ഭരണം നടത്തിയത്.
  പര്‍വതപ്രദേശത്ത് സ്ഥിരം വിഹരിക്കാറുള്ള നാഗം ബോധിസത്വന്റെ പത്‌നിയെക്കണ്ട് അവളില്‍ ആകൃഷ്ടനായി. ചതിയനും ദുര്‍മാര്‍ഗിയുമായ നാഗം ഒരിക്കല്‍ സന്ന്യാസിയുടെ രൂപത്തില്‍ അവളുടെ അരികില്‍ എത്തി. ആരുംതന്നെ അവള്‍ക്കൊപ്പമില്ലാത്ത സമയമായിരുന്നു നാഗം രൂപം മാറി പ്രത്യക്ഷപ്പെട്ടത്. സന്ന്യാസിയെ കണ്ട അവള്‍ ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. നാഗം നല്ല സന്തോഷത്തിലായിരുന്നു. പറ്റിയ സന്ദര്‍ഭമെന്നു കരുതിയ സന്ന്യാസി, അവള്‍ കുടിക്കാന്‍ വെള്ളവുമായി അരികില്‍ വന്നപ്പോള്‍ അവളുടെ കൈയ്ക്ക് കടന്നുപിടിച്ചു. ഇതു ചതിയായിരുന്നെന്ന് അപ്പോഴാണ് അവള്‍ അറിയുന്നത്. കുതറിമാറാന്‍ ശ്രമിച്ച അവളെ നാഗം വിട്ടില്ല. അവന്‍ അവളെയുമെടുത്ത് ഒരു മലഞ്ചരിവിലേക്കു കുതിച്ചു. ഒരു വലിയ പക്ഷി അവളെ രക്ഷപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷിയെ തട്ടിമാറ്റി നാഗം പിന്നീട് ഒരു ദ്വീപിലേക്കു കടന്നു. അവിടെ ആരും കാണാത്ത ഒരിടത്ത് അവളെ ഒളിപ്പിച്ചു.

  പക്ഷി അവശതയോടെ ഇതെല്ലാം നോക്കിക്കണ്ടു. ബോധിസത്വന്‍ തിരികെ വന്നപ്പോള്‍ പത്‌നിയെ കാണാതെ വിഷമിച്ചു. മന്ത്രിമാരും ബോധിസത്വനും അവളെത്തേടി പുറപ്പെട്ടു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏകനായി ഇരിക്കുന്ന കുരങ്ങിന്റെ അരികിലാണ് അവര്‍ യാത്രചെയ്ത് എത്തിയത്. ബോധിസത്വന്‍ വാനരനോട് വിഷമങ്ങള്‍ തിരക്കി. രാജ്യം പിടിച്ചടക്കി സ്വന്തം അമ്മാവന്‍ തന്നെ നാടുകടത്തിയതാണ് എന്ന് കുരങ്ങ് അവരോട് പറഞ്ഞു. ബോധിസത്വന്‍ സ്വന്തം അനുഭവം കുരങ്ങിനോടും പറഞ്ഞു. തുല്യ അനുഭവമുള്ള അവര്‍ സൗഹൃദത്തിലായി. പത്‌നിയെ കണ്ടെത്താനുള്ള എല്ലാ സഹായവും എന്നില്‍നിന്ന് പ്രതീക്ഷിക്കാമെന്ന് വാനരന്‍ ബോധിസത്വനു വാക്കു നല്കി. ബോധിസത്വനും മന്ത്രിമാരും കുരങ്ങിനു സ്വന്തം രാജ്യം തിരികെ ലഭിക്കാനായി അവന്റെ മാതുലനുമായി യുദ്ധം ചെയ്തു. യുദ്ധത്തില്‍ പരാജയം മുന്നില്‍ക്കണ്ട് മാതുലന്‍ ഓടിമറഞ്ഞു. വാനരന് സ്വരാജ്യം അവര്‍ നേടിക്കൊടുക്കുകയും ചെയ്തു.

  രാജ്യം തിരികെ ലഭിച്ച വാനരന്‍ സ്വരാജ്യത്ത് രാജാവായി അവരോധിതനായതിനുശേഷം ബോധിസത്വന്റെ പ്രിയപത്‌നിയെത്തേടി തന്റെ സേനയോടൊപ്പം പുറപ്പെട്ടു. കൂടെ ബോധിസത്വനും മന്ത്രിമാരും ഉണ്ടായിരുന്നു. യാത്രാമധ്യേ അവര്‍ ചിറകിനു പരിക്കു പറ്റിയ ഒരു പക്ഷിയെ കണ്ടു. പക്ഷി നാഗവുമായുണ്ടായ ഏറ്റുമുട്ടലും നാഗം എവിടെയാണ് ബോധിസത്വന്റെ പത്‌നിയെ ഒളിച്ചുവെച്ചിരിക്കുന്നതെന്നും പറഞ്ഞ് അവരെ അവിടേക്ക് യാത്രയാക്കി. സമുദ്രത്തില്‍നിന്നും ആ ദ്വീപിലേക്കെത്താന്‍ വാനരന്മാര്‍ ഒരു പാലവും നിര്‍മിച്ചു. അതുവഴി ദ്വീപിലെത്തിയ അവര്‍ നാഗവുമായി ഉഗ്രപോരാട്ടം നടത്തി. പരാജയം ഉറപ്പായതോടെ നാഗം തന്നിലെ ഉഗ്രവിഷം അവര്‍ക്കുനേരെ ചീറ്റി. വിഷമേറ്റ് വാനരരാജനൊഴികെ മറ്റെല്ലാവരും ബോധരഹിതരായി. വാനരരാജന്‍ അവരെ രക്ഷപ്പെടുത്താന്‍ ഉടനെ ഔഷധച്ചെടി പറിച്ചുകൊണ്ടുവന്നു. മരുന്നരച്ച് എല്ലാവര്‍ക്കും കൊടുത്തു. വിഷബാധയില്‍നിന്നും ശമനമുണ്ടായ അവര്‍ വീണ്ടും നാഗത്തെ ആക്രമിച്ചു. നാഗം കൊടുങ്കാറ്റായും ഇടിമിന്നലായും അവര്‍ക്കു നേരെ അടുത്തു. പക്ഷേ, വാനരരാജന്റെ ചെറുത്തുനില്പില്‍ അതെല്ലാം നിഷ്ഫലമായി. എല്ലാ മാര്‍ഗങ്ങളും നാഗത്തിന് തടസ്സമായി. വാനരരാജന്റെ സഹായസാന്നിധ്യത്തില്‍ ബോധിസത്വന്‍ അവനെ അമ്പെയ്തു വീഴ്ത്തി. നാഗം പിടഞ്ഞുമരിച്ചു. നാടുകടത്തപ്പെട്ടപ്പോഴുണ്ടായ എല്ലാ പീഡനങ്ങളെയും അതിജീവിച്ച ബോധിസത്വന്‍, തന്റെ അമ്മാവന്‍ മരിച്ച വിവരവും അറിഞ്ഞു. അതുകൊണ്ട് ഇനി രാജാവാകേണ്ടത് താന്‍തന്നെയെന്ന് ഉറപ്പിച്ച ബോധിസത്വന്‍, ഇനിയുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വന്നില്ലല്ലോ എന്ന സന്തോഷത്തിലുമായിരുന്നു. ബോധിസത്വനും പത്‌നിയും മന്ത്രിമാരും വാനരപ്പരിവാരങ്ങളും ബോധിസത്വന്റെ രാജ്യത്തേക്ക് പുറപ്പെട്ടു. അവിടെ എത്തിയ ബോധിസത്വനെ എല്ലാവരും രാജാവായി വാഴ്ത്തി.

  രാജാവും രാജ്ഞിയും സന്തോഷത്തോടെ അവിടെ കഴിഞ്ഞുവന്നപ്പോള്‍, രാജ്ഞിയുടെ പാതിവ്രത്യത്തെക്കുറിച്ചുള്ള വേണ്ടാക്കഥകള്‍ അവിടെ പ്രചരിക്കാന്‍ തുടങ്ങി. നാഗനുമായി കുറെ കാലത്തോളം ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കഴിഞ്ഞ അവള്‍ അത്രയൊന്നും പതിവ്രത ആയിരിക്കില്ല എന്നായിരുന്നു തദ്ദേശവാസികളുടെ സംസാരം. ഒടുവില്‍ രാജാവിനും അവളെ സംശയമായി. അവള്‍ തന്റെ നിഷ്‌കളങ്കത എത്ര പറഞ്ഞിട്ടും രാജാവ് വിശ്വസിച്ചില്ല. രാജാവും തന്നെ വിശ്വസിക്കുന്നില്ലല്ലോ എന്ന സന്താപത്തില്‍ അവള്‍ ഭൂമീദേവിയെ പ്രാര്‍ഥിച്ചു. ഭൂമി അവള്‍ക്കു മുന്നില്‍ പിളര്‍ന്നുവന്നപ്പോള്‍ അവള്‍ അതിനുള്ളില്‍ ചാടി ജീവത്യാഗം ചെയ്തു. പത്‌നിയുടെ പവിത്രതയുടെ ആഴം മനസ്സിലാക്കിയ രാജാവ,് ഭൂമിദേവിയുടെ കാല്‍പിടിച്ച് മാപ്പിരന്നു. ഒടുവില്‍ എല്ലാം ക്ഷമിച്ച് ഭൂമി അവളെ രാജാവിനു നല്കി. രാജാവ് സ്‌നേഹപൂര്‍വം അവളെ സ്വീകരിച്ചു. തന്റെ സംശയത്തിന് പത്‌നിയോട് ക്ഷമചോദിച്ചു.

  ബോധിസത്വന്റെ ഭരണം വന്നതോടെ ആ ദേശം വീണ്ടും അതിന്റെ പഴയകാല പ്രൗഢിയിലേക്ക് തിരിച്ചുവന്നു. പടയാളികള്‍ അവരുടെ ആത്മാര്‍ഥതയും ധീരതയും പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ഉയര്‍ന്ന ജോലിയിലുള്ളവര്‍ കീഴ്ജീവനക്കാരെ അവഗണിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തില്ല. ശക്തിമാന്മാര്‍ അശക്തരെ കളിയാക്കുകയോ ദ്രോഹിക്കുകയോ ചെയ്തില്ല. അവരോട് ദയയും സ്‌നേഹവും കാണിച്ചു. രാജാവിന്റെ മനഃശുദ്ധിയില്‍നിന്നും ഉള്‍ക്കൊണ്ട മൗലികസ്വഭാവങ്ങളും പെരുമാറ്റങ്ങളും ആയിരുന്നു ഇതെല്ലാം.

  നിര്‍ദയകളും കുലടകളുമായ സ്ത്രീകള്‍ അവരുടെ ദുഃസ്വഭാവങ്ങള്‍ ഒഴിവാക്കി. സത്പ്രവൃത്തികളിലും പ്രാര്‍ഥനകളിലും മുഴുകി ആത്മശാന്തിക്കായി പ്രയത്‌നിച്ചു. അത്യാഗ്രഹങ്ങളില്ലാത്ത, ആഡംബരങ്ങളില്ലാത്ത ഒരു മാനവസംസ്‌കാരം അവര്‍ വീണ്ടെടുത്തു. നിത്യജീവിതത്തെ സുഗമമായ ആത്മീയമാര്‍ഗങ്ങളില്‍ അവര്‍ തുറന്നുവിട്ടു. അയോധ്യയില്‍ ഉണ്ടായിരുന്ന രാമഭരണത്തിനു തുല്യംതന്നെയായിരുന്നു ബോധിസത്വന്റെ ഭരണവും.

  നിദാന ഓഫ് ദി കിങ് ഓഫ് ടെന്‍ ലക്ഷ്വറീസ് ജാംബുദ്വീപില്‍ ഭരണം നടത്തിയ ദശരഥ മഹാരാജനെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ജാംബുദ്വീപില്‍ ആയിരം വര്‍ഷത്തോളം ദീര്‍ഘിച്ച സന്തുഷ്ടമായ ഒരു ജീവിതം എല്ലാവര്‍ക്കും ലഭിച്ചു.