06 ഫെബ്രുവരി 2012

ഒരു തോഴിയുടെ ഡയറിയില്‍ നിന്ന്‌

  പ്രിയേ .... നീ എവിടെയാണ്?..കടലുകള്‍ക്കപ്പുറത്ത് മണലാരണ്യ കാടുകളിലെവിടെയോ ഒരു ഫ്ലാറ്റിലെ  ചുവരുകള്‍ക്കുള്ളില്‍ ,അവള്‍ ഉണ്ട് .  .....തീര്‍ത്തും ഒരു കുടുംബിനിയായി ,ഭാര്യയായി ,അമ്മയായി,പല വേഷങ്ങളില്‍ ഇന്നും ഒരു മഞ്ഞുതുള്ളിയുടെ നിശ്വാസമായി .... സ്വപ്നങ്ങള്‍  ഇപ്പോഴും  നിന്റെതുമാത്രം ,,കഴിഞ്ഞു പോയ ഒരു അവധിക്കാലം പോലെ ആയി നമ്മുടെ സൌഹൃദം!!!!! 

                      രണ്ടു വര്ഷം മുന്‍പ് കോളേജ് വഴിത്താരയില്‍    വച്ചാണ് അവളെ നേരില്‍ കാണുന്നത് .വലിയ കണ്ണുകളും ,ചുരുണ്ടമുടിയും,നീണ്ട മൂക്കും,പനിനീര്‍ പൂവിനൊത്ത അധരവും ,കസവിന്റെ തില്ലക്കമുള്ള മേനിയും ,ഉള്ള ഒരു ഒത്ത നായര്‍ പെണ്‍കുട്ടി ,,,,പഴയ മണിപ്രവാള കവികളെ വെല്ലുന്ന രൂപലാവണ്യം....ആരും ഒന്ന് നോക്കിപോകും...കുറച്ചു നേരത്തെ അവളുടെ സംസാരം   ജന്മാന്ധരളിലെവിടെയോ  കേട്ട ഒരു പ്രതീതി ഉണ്ടാക്കി....പെട്ടന്ന് അമ്മെ..എന്ന് കരച്ചില്‍ അവളിലെ അമ്മയെ ഉണര്‍ത്തി ,,,,പഴയ sandoor  സോപ്പിന്റെ പരസ്യം പോലെ തോന്നി ,ആ നിമിഷം !!

         ബി.എഡ്  കോളേജിലെ തിരക്കിട്ട ,കലുഷിതമായ അന്തരീക്ഷത്തിലും ഒരു നല്ല സുഹൃത്തായി ,പെങ്ങളായി ,കാമുകിയായി, അവള്‍ എന്നോടൊപ്പം എന്നും  ഉണ്ടായിരുന്നു......പന്തലിച്ച് കിടക്കുന്ന കശുമാവിനും  അവള്‍ക്കു പ്രിയമായ പരുപ്പുവടക്കും എന്റെ സമോസക്കുംമാത്രം  അറിയാം ഞങ്ങളുടെ പൊട്ടിച്ചിരിയുടെ ആഴം ....10  മാസം ഒരു ജയില്‍ പോലെ ആയിരുന്നു,.ചിട്ടകള്‍ മാത്രം ഉള്ള ആ പഠനന്താരീക്ഷം GOVT  സ്കൂള്‍ കളിലും കോളേജ് ലും പഠിച്ച എനിക്ക് പുതുമയുള്ളതയിരുന്നു.പ്രാര്‍ത്ഥനയും ചിട്ടകളും എല്ലാം !!!!!അവിടത്തെ രീതികള്‍ എന്നെ മാനസികമായി തളര്തികൊണ്ടെയിരുന്നു ...വാക്കിലും നോക്കിലും ഉള്ള  അവളുടെ ആശ്വാസം ആയിരുന്നു കൂട്ട് .... മനസാക്ഷി യിലും വിശ്വസമായിതിര്‍ന്നു   അവള്‍ .....ലോകത്ത് ആര്‍ക്കും കിട്ടിയിട്ടില്ലാത്ത ആ നല്ല  സൌഹൃദത്തെ  ഓര്‍ത്തു  ഞാന്‍ ഒരുപാടു അഹങ്ഗരിച്ചിരുന്നു.

                   ക്യാമ്പുകള്‍,മത്സരങ്ങള്‍ ,ആഘോഷങ്ങള്‍  അങ്ങനെ പലതും അവളില്‍ കൂടുതല്‍ അടുപ്പിച്ചതെ  ഉള്ളു .ഞങ്ങളുടെ കൂട്ട്    ഞങ്ങളറിയാതെ  വളര്‍ന്നിരുന്നു..അധ്യാപകര്‍ പലരും പേരുകള്‍ വരെ  മാറി വിളിക്കും....അവളറിയാതെ  ഞാന്‍  അത്    രസിച്ചിരുന്നു .ഒരു  councilor കൂടിയായിരുന്നു അവള്‍......... .....,ഒരു മനോ തത്വഞാനി യുടെ വാക്കുകളിലെ അകര്‍ഷത  അവളിലും ഉണ്ടായിരുന്നു .അത് മറ്റുള്ളവരില്‍ നിന്നും അവളെ വ്യത്യസ്തയാക്കി  . എന്നെ കൂടുതല്‍ അടുപ്പിച്ചതും അതായിരുന്നു.എന്നിലെ നിഷ്കളന്ഗത അവള്‍ക്കു എന്നും ഇഷ്ടമായിരുന്നു .ഞാന്‍ പറയുന്ന  ഓരോ വാക്കും  അവള്‍ക്കു വലുതായിരുന്നു.എല്ലാം  സ്വീകരിക്കാനുള്ള ഒരു മനസ്സ് കൂടി  അവള്‍ക്കുണ്ട്.  നാളുകള്‍ കടന്നു ...ഒരു തീവണ്ടി   യാത്രക്കിടയില്‍   പരിചയപെട്ട  ഒരുവള്‍ എന്നപോലെ  അവളും ഇറങ്ങി ...വാശി  പിടിച്ചുകരയുന്ന  കുട്ടിയെ  സമധാനിപ്പിക്കാന്‍  അവള്‍ നല്‍കിയ പുത്തന്‍ ഉടുപ്പിനോ,കമ്മല്‍ നോ ആയില്ല  ........