20 ജൂൺ 2011

അനക്കര്ട്ട്സ് ഒരു സാഹസികയാത്ര


 

 
അനക്കര്ട്ട്സ് എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഒരു  ഭീതിയാണ്.എന്താണ് അതിനുകാരണം എന്നല്ലേ ,അടുത്ത ചോദ്യം?കുറച്ചുനാളുകള്‍ക്കു മുന്‍പ് ഞാന്‍ ഒരു സാഹസിക കടല്‍യാത്ര നടത്തുകയുണ്ടായി.വളരെ ഹരം തോന്നുന്ന ഒരുയാത്ര.
നാഷണല്‍ജോഗ്രഫിക് ചാനലില്‍ മാത്രം കണ്ടുമറന്ന തിമിന്ഗ്ഗലവീരന്മാരെ നേരിട്ടുകാണാന്‍ കൂടിയായിരുന്നു അത്.ഒരുമാസം മുന്‍പ് തന്നെ യാത്രയ്ക്കു വേണ്ടിയുള്ള ടിക്കറ്റ്‌ ബൂക്ക്ചെയ്തു.രാവിലെ ഏഴുമണിയോടെ ഞങ്ങള്‍ തുറമുഖത്തില്‍ എത്തി .ആ സമയതിന്നുള്ളില്‍ സഹയാത്രികര്‍ കൂട്ടങ്ങളായി എത്തിക്കൊണ്ടിരുന്നു.കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ കുടുംബവും എന്റെ ശ്രദ്ധയില്‍ പെട്ടു.
എട്ട് മണിക്ക് കപ്പലിന്‍റെ ക്യാപ്റ്റന്‍,രണ്ടു സഹായികളും എത്തി.തുടര്‍ന്ന്  ടിക്കറ്റ്‌,പരിശോധന ആരംഭിച്ചു.ക്യാപ്റ്റന്‍ ഉച്ചഭാഷിണിയിലൂടെ യാത്രയ്ക്കിടയില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു .അര മണിക്കുറോളം അങ്ങനെ നില്‍ക്കേണ്ടിവന്നു.സാഹസികയാത്ര ആയതിനാലാവാം ചില രക്ഷ മാര്‍ഗങ്ങളെക്കുറിച്ചും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു .കൈയിലുള്ള ഒരു അരിമണി കടലില്‍ വീണാല്‍ പോലും കപ്പല്‍ നിര്‍ത്തിയിടുമെന്നും,അവ എടുത്തശേഷം മാത്രമേ യാത്ര തുടങ്ങു....എന്നും ക്യാപ്റ്റന്‍ പറഞ്ഞു.ഒരു മണി ഒച്ചയോടെ കപ്പല്‍ യാത്രതുടങ്ങി.
തിരകള്‍ ആര്‍ത്തിരമ്പി കപ്പലില്‍ അടിച്ചുകൊണ്ടിരുന്നു.കൈയില്‍ കാമറയും, ബൈണോകുലറും ഏന്തി യാത്രികര്‍ കാത്തുനിന്നു.മണിക്കുറുകളോളം ആ കടല്‍കാറ്റ് എന്നെ പുണര്‍ന്നുകൊണ്ടിരുന്നു.കുറച്ചുദൂരം ചെന്നപ്പോള്‍ ചില ദ്വീപുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടു. രമ്യമായ ഭൂപ്രകൃതിയാല്‍ അനുഗ്രഹിതമായിരുന്നു അവ.അവിടവിടങ്ങളില്‍ ചില വീടുകളും കാണാമായിരുന്നു.ഉച്ചയായപ്പോള്‍ കപ്പലില്‍ നിന്നും അല്‍പം കേക്ക് കഴിച്ചു.അമേരിക്കന്‍ കടല്‍ ഭക്ഷണം അല്പം ജുഗുപ്സാവഹമായി തോന്നി.അല്‍പനേരം കഴിഞ്ഞപ്പോള്‍ കപ്പല്‍ നിന്നപോലെ തോന്നി.അപ്പോഴും ക്യാപ്റ്റന്‍ മൈക്കില്‍ വിവരണം നല്‍കിക്കൊണ്ടിരുന്നു.
അതാ അവിടെ ഒരു നീര്‍നായ !!!!!!!!!!!!!എല്ലാവരും ആവേശത്തോടെ കൂക്കി വിളി തുടങ്ങി.ഇളം വെയിലിന്‍റെ സുഖം !!!!!!ഹാ ഹാ .....നല്ല മയക്കത്തിലായിരുന്നു കക്ഷി..അതുകൊണ്ട് നല്ല രണ്ടു  ഫോട്ടോ ഷോട്ട് എടുക്കാനായി.വഴിയില്‍ കടല്‍ കാക്കകള്‍,സീഗള്‍ ,തുടങ്ങി ഒരുപാടു കണ്ടു.എന്താ അവനെ കാണാത്തത് ?കണ്ണുകള്‍ നാലുദിക്കിലും തേടി.....അതാ അവിടെ ഒരു ചുഴി!!!!!അല്ല അത് അവനായിരുന്നു ....മനസ്സില്‍ എവിടന്നില്ലാത്ത ഒരു ഭയം .എന്റെ രണ്ടു  കായ്കളും ഞാന്‍ അറിയാതെ പ്രിയതമനെ പുണര്‍ന്നു.സിനിമകളില്‍ കപ്പലിനെ തവിടുപൊടിയാക്കി മനുഷ്യരെ കടിച്ചുകീറുന്ന രൂപം അതാ മുന്നില്‍......വിശ്വസിക്കാനായില്ല അവ നമ്മെ കാണുന്നില്ലേ?മനുഷ്യന്‍റെ ഗന്ധം അവയ്ക്ക് ഹരമാണല്ലോ?ഒരുപാടു ചോദ്യങ്ങള്‍ ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി................  
യാത്രികര്‍ ആവേശത്തോടെ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്.അവര്‍ക്ക് ഭയം ഇല്ലെ !!!!!!!!!!!ഹും അതും ഒരു ജീവി തന്നെയല്ലേ?എന്ന് മനസ്സിനെ സമാധാനിപ്പിച്ചു.തുടര്‍ന്ന് വിവിധയിനങ്ങളെ നേരിട്ടുകാണാന്‍ വേണ്ടി കാനഡയുടെ അതിര്‍ത്തിയിലേക്ക് കപ്പല്‍ നീങ്ങി......


പോകുന്ന വഴികള്‍ വിജനമായി തോന്നി...നാലുവശങ്ങളിലും വെള്ളം മാത്രം. അല്പനെരത്തിനുശേഷം കപ്പല്‍ മെല്ലെ നീങ്ങിത്തുടങ്ങി.....ഓ ....അവമ്മാരുടെ സ്ഥലം എത്തി അല്ലെ ?കണ്ണുകള്‍ ചുറ്റും പാഞ്ഞു .....അല്പം ദൂരെ സീഗള്‍ പക്ഷികള്‍ പാറി നടക്കുന്നു.കല്ലുകള്‍ കൂട്ടിയിട്ടപോലെ ഒരു രൂപം !!!ഉടനെ  ഗുഹപോലെ ഒരു ദ്വാരം .....അയ്യോ !അത് കല്ലുകളയിരുന്നില്ല.തിമിങ്ങള കൂട്ടമാണ് ....കണ്ണുകള്‍ അല്‍പനേരം ഉറഞ്ഞുപോയി .ചുറ്റും ഒന്ന് കണ്ണോടിച്ചു, എല്ലാവരുടെ മുഖത്തും നവരസങ്ങള്‍ !!!!!
നേരം ഇരുട്ടിത്തുടങ്ങി ....കപ്പല്‍ യാത്ര തിരിച്ചതുപോലും ഞാന്‍  അറിഞ്ഞതേയില്ല .തുറമുഖത്ത് ചെന്ന് ഇറങ്ങുമ്പോള്‍ സാഹസിക യാത്രകള്‍ നടത്തിയ വാസ്കോഡഗാമയെയും, കൊളംബസ്സിനെയും ജയിച്ചവളെ പോലെ ഒരു സന്തോഷം!!

03 ജൂൺ 2011

സെന്റ്‌ ഹെലന്സ് യാത്ര

സെന്റ്‌  ഹെലന്‍സ്  എന്ന് കേട്ടപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് പത്താം
ക്ലാസ്സിലെ ജോഗ്രഫി  പാഠപുസ്തകമാണ് .അഗ്നിപര്‍വതങ്ങളെ ക്കുറിച്ച് 
ആദ്യമായി കേട്ടത്  റൂബി  ടീച്ചറുടെ ക്ലാസ്സില്‍ നിന്നാണ്‌.ഇന്നു
 അവയെ നേരില്‍  കാണാന്‍  ഒരവസരം കിട്ടി.ഞങ്ങള്‍  താമസിക്കുന്ന
സ്ഥലത്തുനിന്നും 150  മൈല്‍  വടക്കാണ് ഈ  പര്‍വതകൂട്ടം.  തണുപ്പുകാല-
മയതിനാല്‍ പേടിക്കാനില്ല എന്നുകരുതി...വമ്പന്‍ മലനിരകളാല്‍
ചുറ്റ പെട്ടാണ് സെന്റ്‌ ഹെലെന്‍സ് സ്ഥിതിചെയ്യുന്നത് .   പോകുന്ന വഴികള്‍
മനോഹരമയിന്നു..വണ്ടി  2000  അടി  മുകളില്‍ എത്തിയപ്പോള്‍ ഇരുവശങ്ങളിലും ആ ദുരന്തത്തിന്റെ പരിണിത ഫലം കാണാമായിരുന്നു.
കടപുഴകിയ  മരക്കൂട്ടന്ഗല് ,കരിഞ്ഞുനങ്ങിയ മണ്ണ് ,നിറം മാറിയ പുഴകള്‍ ,
എല്ലാം എന്നെ  അത്ഭുതപെടുത്തി.നമ്മുടെ  നാട്ടില്‍  നിന്നും  .വ്യത്യസ്തമായി
 വഴി  വീതി  കൂടിയവയായിരുന്നു.പോകുന്ന  വഴിയില്‍  സെന്റ്‌   ഹെലെന്സിന്റെ  ചരിത്രം   മനസ്സിലാക്കാന്‍ ഒരു  മ്യുസിയം
ഉണ്ടായിരുന്നു .അവിടെ   സ്ഫോടനത്തിന്റെ   ഫലമായി ഉണ്ടായ ചാരത്തില്‍
നിന്നും  നിര്‍മ്മിച്ച  ഗ്ലാസ്‌ വസ്തുക്കല്ളുടെ വിപണനവും ഉണ്ടായിരുന്നു.
തുടര്‍ന്ന് പോകുന്ന വഴിയില്‍ ശീതജല തടാകവും കണ്ടു.  

വമ്പനായ ആ  പര്‍വ്വതത്തെ  കണ്ടപ്പോള്‍   അല്‍പനേരം  മിഴിച്ചുനിന്നുപോയി ,
എന്തൊരു   ഗാംഭിര്യം!!!!!!!!!   ലാവ   ഒലിച്ചിരങ്ങിയ  പാടുകള്‍   കാണാമായിരുന്നു ..
പര്‍വ്വതത്തെ  അടുത്തു കാണാന്‍   ഹെലെകൊപ്റെര്‍   സൌകര്യം   ഉണ്ട്.
തുടര്‍ന്ന്  അവിടെയുള്ള    ജോഗ്രഫികല്‍   ഓഫീസിലേക്ക്   സെക്യൂരിറ്റി
ഓഫീസര്‍  വിളിച്ചുകൊണ്ടുപോയി ....അവിടെ   ഓരോരുത്തര്‍ക്കും  ഓരോ
ബാഡ്ജ്  നല്‍കി ...ആദ്യം  അവ   എന്തിനാണെന്ന്  മനസിലായില്ല ....ശേഷം
"  THE STORY OF THE MOUNTAIN"  എന്ന ഒരു   ഡോകുമെന്ററി കാണിച്ചുതന്നു. 
വളരെ   ഹരത്തോടെയാണ്  കാണികള്‍ ആ ഡോകുമെന്ററി  കണ്ടത് . തുടര്‍ന്ന്
ഒരു ഓഫീസര്‍ അവിടെ  സമീപത്തില്‍ നടന്ന സ്ഫോടനങ്ങളെ കുറിക്കുന്ന 
ഫോട്ടോസ് കണ്നിച്ചുതന്നു.... കൈയില്‍  ധരിച്ച   ബാഡ്ജ്  ഇത്തരത്തില്‍   
അകപ്പെടുന്നവരെ തിരിച്ചറിയാന്‍ ഉള്ളതാനെന്നരിഞ്ഞപ്പോള്‍ അല്പം
ഭയം തോന്നാതിരുന്നില്ല ......2008   ഇല്‍ പോലും  ഇങ്ങനെ 
നോക്കിനില്‍ക്കുമ്പോള്‍   പുകഞ്ഞുതുടങ്ങിയ  പര്‍വ്വതത്തെ ക്കുറിച്ച്  ഒരു 
തമാശ പോലെ   ഓഫീസര്‍   വിശധീകരിക്കുംപോഴും  എന്റെ   കണ്ണുകള്‍ 
ആ      പര്‍വ്വത കൂറ്റനില്‍      തന്നെയായിരുന്നു .............