24 മേയ് 2011

തോഴിമാര്‍

അവര്‍ രണ്ടു തോഴിമാര്‍
ഒരുവള്‍ കറുമ്പി മറ്റവള്‍ കുറുമ്പി  
അവളെ തേടി  തറവാട്ടുമുട്ടത്‌  നിന്നു 
അവളോ പഴയ പ്രതാപത്തിന്റെ 
മാറാത്ത പുതുമുഖം ............
കുറുമ്പി അവള്‍ക്കായ്‌ വളപൊട്ടുകള്‍ കൊണ്ടുവന്നു
കറുംബിയോ സ്നേഹം നല്‍കി നിന്നു
ഇരുവരും അവളെക്കാള്‍  മുപ്പുള്ളവര്‍ 
എങ്കിലും  അവള്‍ വിളങ്ങി  അവര്‍ക്കുമുന്നില്‍
പണത്തിനു മുന്നില്‍ പരുന്തു പറക്കാതടുതോളം
തോഴിമാരിലര്‍ക്കാനിഷ്ടം   കൂടുതല്‍ എന്നറിയണം
പല  പല  പരീക്ഷകള്‍  നടത്തി   
അവള്‍ക്കുമുന്നില്‍ കുറുമ്പിയുടെ സമ്മാനം  മിന്നുമ്പോള്‍
കറുംബിയുടെ സ്നേഹം കണ്ടില്ലെന്നായി ......
അവള്‍ക്കു കുറുമ്പി എന്നും പ്രിയപെട്ടവളായ്‌
കാലങ്ങള്‍ പലതുകഴിഞ്ഞു അവള്‍ക്കും മുപ്പായി
ഒരുനാള്‍   നാട്ടില്‍ അവള്‍ അവരെ കണ്ടുമുട്ടി
കൈയില്‍ കുടവുമെന്ടി മക്കളെ ശകാരിക്കുന്നു കുറുമ്പി 
അവള്‍ കണ്ടഭാവം നടിക്കുനില്ല ......എങ്കിലും  അടുക്കല്‍ ചെന്നു
സംസാരങ്ങള്‍ പണത്തെ ചൊല്ലിയാണ് .......
കൈയിലിരുന്ന പത്തു രൂപ  അവള്‍ക്കുനല്കി യാത്രയായി
നടക്കുമ്പോള്‍ എവിടേയോ ഇടറി തിരിഞ്ഞു നോക്കി
അതാ ദൂരെ കറുമ്പിയുടെ വളക്കിലുക്കം
മനസ്സിലെവിടയോ ഒരു മിന്നലെട്ടപോലെ തോന്നി
ഉടനെ  രണ്ടു പേര്‍  കരുംബിയെ   മുന്നില്‍ നിന്ന് മാറ്റി
ഒന്നുമറിയാതെ  മിഴിച്ചുന്നിന്നപോള്‍ .......
ആരോ  പറഞ്ഞു  അവള്‍ക്കയുസ്സുകുറവെന്നു 
അറിയാതെ  മിഴികള്‍  നിറഞ്ഞു  പോയി   .......
ഒരു  പഴ  പൊതിയുമായി അവളവിടെ ചെന്നു.....
അവളെ കണ്ടപ്പോള്‍ പഴയ കളിതോഴിയുടെ
ഇരുകയ്കളും  ആവേശത്തോടെ  അരികിലെത്തി
ജീര്‍നിച്ചപല്ലുകള്‍  രോഗാവസ്ഥയെ  തെളിയിച്ചുതന്നു     
അവിടെനിന്നിറങ്ങുമ്പോള്‍   നഷ്ടമാക്കിയ  കരുംബിയുടെ  
സ്നേഹത്തെ അവള്‍   തിരിച്ചറിഞ്ഞിരുന്നു  ...........

  

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ