16 മേയ് 2011

മാരിയ്യമ്മന്‍ പൊങ്കല്‍

എങ്ങും വെടിക്കെട്ടുകള്‍ പോട്ടുകയായി ......ഇതു യുദ്ധ ഭൂമിയല്ല കേട്ടോ...പാലക്കാട്ടിലെ ഒരു ഗ്രാമം.അമ്പലങ്ങളില്‍ നിന്നും മാരിയമ്മന്‍ പാട്ടുകള്‍ ഉയരുന്നു.നാട് ഒരു  പൊങ്കല്‍ നുകുടി      ഒരുങ്ങുകയായി ......ഇനി
സന്തോഷത്തിന്റെ ദിനങ്ങള്‍.  ഇടവ മാസത്തില്‍ , കാര്‍ഷിക ഉത്സവമ.യാണ്‌ ഇവആഘോഷിക്കപെടുന്നത്... തമിഴകവുമായ് സാമ്യം കാണാം. ഓരോ വീട്ടിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു....
മുന്ന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍.അമ്പലത്തില്‍   ചെണ്ടമേളങ്ങളും ,ഉടുക്കുപാട്ടുകളും കേട്ടുതുടങ്ങും  .വീടുകളില്‍  സ്ത്രികള്‍
 ചെമ്മണ് കൊണ്ട്  കളം  മെഴുകി   അരിമാവുകൊണ്ട്  കോലം ഇടും.
പൊങ്കല്‍ ലിന്റെ  പ്രധാന ഇനം പച്ചമാവ് കൊണ്ടുള്ള അച്ചുകളാണ്. .
അന്ന് രാത്രി വീടുകളില്‍  ഇവ തയ്യാറാക്കുന്നു.മുതിര്‍ന്ന പെണ്‍കുട്ടികളും ,
സ്ത്രികളും അതിരാവിലെ കുളിച്ചു  പുതിയ  വസ്ത്രങ്ങളുടുത്തു  -
കൈയില്‍  താലങ്ങളുമായി  അമ്പലത്തില്‍ എത്തും.പണ്ടുകാലങ്ങളില്‍  സ്ത്രികളെ
കണ്നനുള്ള  വഴി  കുടിയിരുന്നു  ഇത്തരം ചടങ്ങുകള്‍ ....ഇന്നും  മാറ്റമില്ലാതെ
നടന്നുവരുന്നു..ഉച്ചയോടുകുടി വീട്ടമ്മമാര്‍ പൊങ്കല്‍ വച്ചുതുടങ്ങും .അരി
തിളച്ചു നുര പൊങ്ങിവന്നാല്‍  ഐശ്വര്യം കുടിവരും   എന്നാണ് വിശ്വാസം.
വീടുകളില്‍ രാത്രി പലഹാരവും ഇറച്ചിക്കറിയും ഉണ്ടാക്കുന്നതും പതിവുകാഴ്ചയാണ്..മയിലാഞ്ചി വെച്ച് ദോശ കല്ലില്‍  കയ്യ്  കാണിച്ചാല്‍
മയിലാഞ്ചിക്കും ദോശ  മണം കിട്ടുമത്രേ ..........പിറ്റേ ദിവസം വേലയാണ് ....
ആനകള്‍,കച്ചവടകുട്ടങ്ങള്‍,കുഭം കളി ,മയിലാട്ടം ,തുടങ്ങി അനവധി കാണാനുണ്ട് . പൊറട്ട് നാടകമാണ്പ്രധാനം .കെട്ടിയവനും കെട്ടിയോളും
തമ്മിലുള്ള  ചണ്ട യാണ്  പ്രമേയം .രാത്രിയോടെ ദേവിയെ
അലങ്ഗരിച്ച  കുംഭം  എത്തി, കാണിക്കകള്‍ സ്വികരിക്കുന്നു.തുടര്‍ന്ന് കുംഭം
നദിയില്‍  താഴ്ത്തപ്പെടുന്നതോടെ  ആഘോഷങ്ങള്‍ അവസാനിക്കുകയായി ......

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ