24 മേയ് 2011

തോഴിമാര്‍

അവര്‍ രണ്ടു തോഴിമാര്‍
ഒരുവള്‍ കറുമ്പി മറ്റവള്‍ കുറുമ്പി  
അവളെ തേടി  തറവാട്ടുമുട്ടത്‌  നിന്നു 
അവളോ പഴയ പ്രതാപത്തിന്റെ 
മാറാത്ത പുതുമുഖം ............
കുറുമ്പി അവള്‍ക്കായ്‌ വളപൊട്ടുകള്‍ കൊണ്ടുവന്നു
കറുംബിയോ സ്നേഹം നല്‍കി നിന്നു
ഇരുവരും അവളെക്കാള്‍  മുപ്പുള്ളവര്‍ 
എങ്കിലും  അവള്‍ വിളങ്ങി  അവര്‍ക്കുമുന്നില്‍
പണത്തിനു മുന്നില്‍ പരുന്തു പറക്കാതടുതോളം
തോഴിമാരിലര്‍ക്കാനിഷ്ടം   കൂടുതല്‍ എന്നറിയണം
പല  പല  പരീക്ഷകള്‍  നടത്തി   
അവള്‍ക്കുമുന്നില്‍ കുറുമ്പിയുടെ സമ്മാനം  മിന്നുമ്പോള്‍
കറുംബിയുടെ സ്നേഹം കണ്ടില്ലെന്നായി ......
അവള്‍ക്കു കുറുമ്പി എന്നും പ്രിയപെട്ടവളായ്‌
കാലങ്ങള്‍ പലതുകഴിഞ്ഞു അവള്‍ക്കും മുപ്പായി
ഒരുനാള്‍   നാട്ടില്‍ അവള്‍ അവരെ കണ്ടുമുട്ടി
കൈയില്‍ കുടവുമെന്ടി മക്കളെ ശകാരിക്കുന്നു കുറുമ്പി 
അവള്‍ കണ്ടഭാവം നടിക്കുനില്ല ......എങ്കിലും  അടുക്കല്‍ ചെന്നു
സംസാരങ്ങള്‍ പണത്തെ ചൊല്ലിയാണ് .......
കൈയിലിരുന്ന പത്തു രൂപ  അവള്‍ക്കുനല്കി യാത്രയായി
നടക്കുമ്പോള്‍ എവിടേയോ ഇടറി തിരിഞ്ഞു നോക്കി
അതാ ദൂരെ കറുമ്പിയുടെ വളക്കിലുക്കം
മനസ്സിലെവിടയോ ഒരു മിന്നലെട്ടപോലെ തോന്നി
ഉടനെ  രണ്ടു പേര്‍  കരുംബിയെ   മുന്നില്‍ നിന്ന് മാറ്റി
ഒന്നുമറിയാതെ  മിഴിച്ചുന്നിന്നപോള്‍ .......
ആരോ  പറഞ്ഞു  അവള്‍ക്കയുസ്സുകുറവെന്നു 
അറിയാതെ  മിഴികള്‍  നിറഞ്ഞു  പോയി   .......
ഒരു  പഴ  പൊതിയുമായി അവളവിടെ ചെന്നു.....
അവളെ കണ്ടപ്പോള്‍ പഴയ കളിതോഴിയുടെ
ഇരുകയ്കളും  ആവേശത്തോടെ  അരികിലെത്തി
ജീര്‍നിച്ചപല്ലുകള്‍  രോഗാവസ്ഥയെ  തെളിയിച്ചുതന്നു     
അവിടെനിന്നിറങ്ങുമ്പോള്‍   നഷ്ടമാക്കിയ  കരുംബിയുടെ  
സ്നേഹത്തെ അവള്‍   തിരിച്ചറിഞ്ഞിരുന്നു  ...........

  

16 മേയ് 2011

മാരിയ്യമ്മന്‍ പൊങ്കല്‍

എങ്ങും വെടിക്കെട്ടുകള്‍ പോട്ടുകയായി ......ഇതു യുദ്ധ ഭൂമിയല്ല കേട്ടോ...പാലക്കാട്ടിലെ ഒരു ഗ്രാമം.അമ്പലങ്ങളില്‍ നിന്നും മാരിയമ്മന്‍ പാട്ടുകള്‍ ഉയരുന്നു.നാട് ഒരു  പൊങ്കല്‍ നുകുടി      ഒരുങ്ങുകയായി ......ഇനി
സന്തോഷത്തിന്റെ ദിനങ്ങള്‍.  ഇടവ മാസത്തില്‍ , കാര്‍ഷിക ഉത്സവമ.യാണ്‌ ഇവആഘോഷിക്കപെടുന്നത്... തമിഴകവുമായ് സാമ്യം കാണാം. ഓരോ വീട്ടിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു....
മുന്ന് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍.അമ്പലത്തില്‍   ചെണ്ടമേളങ്ങളും ,ഉടുക്കുപാട്ടുകളും കേട്ടുതുടങ്ങും  .വീടുകളില്‍  സ്ത്രികള്‍
 ചെമ്മണ് കൊണ്ട്  കളം  മെഴുകി   അരിമാവുകൊണ്ട്  കോലം ഇടും.
പൊങ്കല്‍ ലിന്റെ  പ്രധാന ഇനം പച്ചമാവ് കൊണ്ടുള്ള അച്ചുകളാണ്. .
അന്ന് രാത്രി വീടുകളില്‍  ഇവ തയ്യാറാക്കുന്നു.മുതിര്‍ന്ന പെണ്‍കുട്ടികളും ,
സ്ത്രികളും അതിരാവിലെ കുളിച്ചു  പുതിയ  വസ്ത്രങ്ങളുടുത്തു  -
കൈയില്‍  താലങ്ങളുമായി  അമ്പലത്തില്‍ എത്തും.പണ്ടുകാലങ്ങളില്‍  സ്ത്രികളെ
കണ്നനുള്ള  വഴി  കുടിയിരുന്നു  ഇത്തരം ചടങ്ങുകള്‍ ....ഇന്നും  മാറ്റമില്ലാതെ
നടന്നുവരുന്നു..ഉച്ചയോടുകുടി വീട്ടമ്മമാര്‍ പൊങ്കല്‍ വച്ചുതുടങ്ങും .അരി
തിളച്ചു നുര പൊങ്ങിവന്നാല്‍  ഐശ്വര്യം കുടിവരും   എന്നാണ് വിശ്വാസം.
വീടുകളില്‍ രാത്രി പലഹാരവും ഇറച്ചിക്കറിയും ഉണ്ടാക്കുന്നതും പതിവുകാഴ്ചയാണ്..മയിലാഞ്ചി വെച്ച് ദോശ കല്ലില്‍  കയ്യ്  കാണിച്ചാല്‍
മയിലാഞ്ചിക്കും ദോശ  മണം കിട്ടുമത്രേ ..........പിറ്റേ ദിവസം വേലയാണ് ....
ആനകള്‍,കച്ചവടകുട്ടങ്ങള്‍,കുഭം കളി ,മയിലാട്ടം ,തുടങ്ങി അനവധി കാണാനുണ്ട് . പൊറട്ട് നാടകമാണ്പ്രധാനം .കെട്ടിയവനും കെട്ടിയോളും
തമ്മിലുള്ള  ചണ്ട യാണ്  പ്രമേയം .രാത്രിയോടെ ദേവിയെ
അലങ്ഗരിച്ച  കുംഭം  എത്തി, കാണിക്കകള്‍ സ്വികരിക്കുന്നു.തുടര്‍ന്ന് കുംഭം
നദിയില്‍  താഴ്ത്തപ്പെടുന്നതോടെ  ആഘോഷങ്ങള്‍ അവസാനിക്കുകയായി ......

14 മേയ് 2011

അവളെയുംകാത്ത്..........ഒരു ബ്ലൂജാലകം

പ്രശാന്ത സുന്ദരമാണ് എന്ടെ ലോകം .......നീലാകാശവും,നെല്‍വയലുകളും നിറഞ്ഞ വൈലോപില്ലി കവിതകള്‍ പോലെ......എന്നും കാണുന്ന സ്വപ്നങ്ങള്‍
പോലെ  സന്തോഷപരിതവും അല്പ്പയുസ്സുമാണ് അതിന്‌......." എനിക്കും അസ്വധിക്കണം മുന്തിരി ചാരുപോലുല്ലോരി ജീവിതം"
എന്ന് കാമ്പസുകളില്‍ പാടിക്കെട്ടാ വരികള്‍  ഇന്നും  മനസ്സില്‍  മായാതെ  കിടക്കുന്നു.എന്ടെ  ഓര്‍മ്മച്ചെപ്പ്   തുറക്കാന്‍  ഒരിടം അതാണ് നവമാലിക